Breaking News

ആറ്റിങ്ങലിൽ കാറിനു പിന്നിൽ കെ.എസ് .ആർ.ടി.സി ബസിടിച്ചു അപകടം

ആറ്റിങ്ങൽ: കാറിനു പിന്നിൽ കെ.എസ് .ആർ.ടി.സി ബസിടിച്ചു അപകടം. കെഎസ്ഇബി ആറ്റിങ്ങൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിവ്യ ഓടിച്ചു പോയ കാറിന് പിന്നിൽ ചാത്തന്നൂർ ഡിപ്പോയിലെ കെഎസ്ആർടിസി ബസ് ഇടിക്കുക യായിരുന്നു.

ജോലി കഴിഞ്ഞ് ആറ്റിങ്ങൽ നിന്നും കോരാണിയിലേക്കുള്ള വീട്ടിലേക്ക് പോകുന്ന വഴി ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻവശത്താണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനതിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരം 4 45 ഓടുകൂടിയാണ് അപകടം നടന്നത്. ആറ്റിങ്ങൽ പോലീസ് സംഭവസ്ഥലത്ത് എത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *