
വര്‍ക്കല: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി വര്‍ക്കല മണ്ഡലത്തിലും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ ഉദ്ഘാടനം ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.ജോയി എം.എല്‍.എ നിര്‍വ്വഹിച്ചു. എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുക, കേരളത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു.
നിയസമസഭാ കോംപ്ലക്സിലുള്ള ആര്. ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. നേമം നിയമസഭാമണ്ഡലതല ഉദ്ഘാടനം, തിരുമല എബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പാറശാല ഇവാന്‍സ് ഹൈസ്കൂളില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ, കഴക്കൂട്ടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ., കടയ്ക്കാവൂര്‍ എസ്.എന്‍.വി.ജി.എച്ച്.എസ്.എസ്സില്‍ വി.ശശി എം.എല്‍.എ. എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വാമനപുരം ഗവണ്മെന്റ് യുപി സ്കൂളില്‍ ഡി.കെ.മുരളി എംഎല്‍എ, വര്‍ക്കല ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.ജോയി എം.എല്‍.എ, പെരുമ്പഴുതൂര്‍ ഹൈസ്കൂളില്‍ കെ.ആന്‍സലന്‍ എം.എല്‍.എ, കുളത്തുമ്മല്‍ എല്‍.പി സ്കൂളില്‍ ഐ.ബി.സതീഷ് എം.എല്‍.എ, ആറ്റിങ്ങല്‍ ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒ.എസ്. അംബിക എം.എല്‍.എ എന്നിവരും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അരുവിക്കര ഗവ.എച്ച്.എസ്.എസ്സിലും നടന്ന പരിപാടികള്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു.