
കോഴിക്കോട്: ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന് ഇ.ശ്രീധരന്. ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല. നാടിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുണ്ട്. മറ്റ് പല കക്ഷികളും പാര്‍ട്ടി താല്പര്യപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബി.ജെ.പിയാകട്ടെ, നാടിനുവേണ്ടിയും. അതുകൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്-ഇ.ശ്രീധരന് പറഞ്ഞു. സാധാരണ പ്രവര്‍ത്തകനായി ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തരായ കൂടുതല്‍ വ്യക്തിത്വങ്ങള്‍ വരുംദിവസങ്ങളില്‍ ബി.ജെ.പിയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. ഇ.ശ്രീധരന് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ കമ്മീഷന് തട്ടിയെടുക്കുന്ന രീതി എതിര്‍ത്തതോടെയാണ് ഇ.ശ്രീധരന് യു.ഡി.എഫിന്റെ കണ്ണിലെ കരടായത്. അദ്ദേഹത്തോടുള്ള എല്‍.ഡി.എഫിന്റെ സമീപനവും സമാനമായിരുന്നു-കെ.സുരേന്ദ്രന് പറഞ്ഞു. ഇ.ശ്രീധരനെ പോലെ ആരാധ്യരായവര് ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള ആവശ്യം അദ്ദേഹത്തിന് മുന്നില്‍വെയ്ക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കെ.സുരേന്ദ്രന് ഫെബ്രുവരി 21ന് ആരംഭിക്കുന്ന വിജയ് യാത്രയ്ക്കിടെ ഇ.ശ്രീധരന് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന. നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന അഴിമതി മുക്ത സര്‍ക്കാര്‍ എന്ന നയമാണ് ബി.ജെ.പി ഇ.ശ്രീധരനിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്. കെ.സുരേന്ദ്രന് ഫെബ്രുവരി 21ന് ആരംഭിക്കുന്ന വിജയ് യാത്രയ്ക്കിടെ ഇ.ശ്രീധരന് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നാണ് സൂചന.