

വര്‍ക്കല: വര്‍ക്കല ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നേഴ്‌സസ് ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. നമ്മുടെ നേഴ്‌സുമാര്‍ നമ്മുടെ ഭാവി എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച സെമിനാര്‍ ഡോ.സലീനഷാ (ജോയിന്റ് ഡയറക്ടര്‍, നഴ്‌സിംഗ് എജ്യൂക്കേഷന്‍) ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിച്ചു. ബീന.ബി(മെമ്പര്‍, കേരള നഴ്‌സിംഗ് കൗണ്‍സില്‍) സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ.നിഷാദ്.എസ്.കെ(മെഡിക്കല്‍ ഡയറക്ടര്‍) മുഖ്യപ്രഭാഷണം നടത്തി. ഡോ:കൃപ ജെ.സി (പ്രിന്‍സിപ്പല്‍, ശിവഗിരി ശ്രീനാരായണ കോളേജ് ഓഫ് നഴ്‌സിംഗ്) ചടങ്ങില്‍ പങ്കെടുത്തു.




ഹോസ്പിറ്റലിലെ ബെസ്റ്റ് നേഴ്‌സിനുള്ള അവാര്‍ഡിന് എച്ച്.രഹനയും ബെസ്റ്റ് ആക്‌സിലറി നേഴ്‌സ് ആന്‍ഡ് മിഡ് വൈഫിനുള്ള അവാര്‍ഡ് വി.എസ്.ഷീലയും അര്‍ഹരായി. ഇവര്‍ക്ക് ഡോ.സലീന ഷാ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഹോസ്പിറ്റല്‍ ജീവനക്കാരും, സ്‌കൂള്‍ ഓഫ് നേഴ്‌സിങ്, കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു. ജ്യോതി ജോസഫ് (പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്) കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കലാപരിപാടികളുംഅരങ്ങേറി.



