

ആറ്റിങ്ങല്‍: സപ്ലൈകൊ ആറ്റിങ്ങല്‍ ഓണം ഫെയറിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എല്‍.എ നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.സുധര്‍മ്മ, ഡിപ്പോ മാനേജര്‍ റഹ്മത്തുള്ള, ജൂനിയര്‍ മാനേജര്‍ സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.






