Breaking News

പ്രേം നസീര്‍ സ്മാരകം ശാന്തി വായനശാല ഉദ്ഘാടനം

ചിറയിന്‍കീഴ്‌: പ്രേം നസീര്‍ സ്മാരകം ശാന്തി വായനശാലയുടെ പുതിയ ലൈബ്രറി ഉദ്ഘാടനവും ഓണാഘോഷ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സെപ്തംബര്‍ 3 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നിര്‍വഹിക്കും. വായനശാല പ്രസിഡന്റ് ആര്‍.തുളസീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം സാഹിത്യകാരന്‍ ഉണ്ണി ആറ്റിങ്ങല്‍ നിര്‍വഹിക്കും.

ആദ്യ പുസ്തക വിതരണം സാഹിത്യകാരന്‍ രാമചന്ദ്രന്‍ കരവാരവും ഓണാഘോഷ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണങ്ങള്‍ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.രജിത, സിനിമ-സീരിയല്‍ നടന്‍ എ.കെ.ഫൈസല്‍, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.

വിശിഷ്ടാതിഥികളായി വാര്‍ഡ് മെമ്പര്‍ സൈജ നാസര്‍, കിഴുവിലം രാധാകൃഷ്ണന്‍, സി.എസ്.ചന്ദ്രബാബു, അജിത്.സി.കിഴുവിലം, എന്‍.ശശിധരന്‍ നായര്‍, ആര്‍.കെ.ബാബു എന്നിവര്‍ പങ്കെടുക്കും. വായനശാല സെക്രട്ടറി വി.ബങ്കിന്‍ ചന്ദ്രന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എന്‍.എസ്.അനില്‍ കൃതജ്ഞതയും പറയും.

Related posts

Leave a Reply

Your email address will not be published. Required fields are marked *