
തിരുവനന്തപുരം: ജില്ലയിലെ രക്തക്ഷാമം പരിഹരിക്കുന്നതിനും ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായും Blood Donors Kerala (BDK) തിരുവനന്തപുരം ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 13 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വിവിധ ആശുപത്രികളിലായി ഇൻഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC), തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി(ജൂൺ15 ന്) എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടക്കുക. രക്തബാങ്കുകളിൽ നിലവിലുള്ള രക്തക്ഷാമം പരിഹരിക്കുന്നതിനും അടിയന്തര ചികിത്സ ആവശ്യമായ രോഗികൾക്ക് ആവശ്യമായ രക്തം ലഭ്യമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ആരോഗ്യവാന്മാരായ പൊതുജനങ്ങൾ രക്തദാന ക്യാമ്പിൽ പങ്കെടുത്ത് ഈ സന്നദ്ധ സേവന പ്രവർത്തനത്തിന് പിന്തുണ നൽകണമെന്ന് Blood Donors Kerala തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അഭ്യർഥിച്ചു. രക്തദാനം ജീവൻ രക്ഷിക്കുന്ന മഹത്തായ പ്രവർത്തനമാണെന്നും കൂടുതൽ ആളുകൾ ഇതിൽ പങ്കാളികളാകണമെന്നും അവർ പറഞ്ഞു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …