

ആറ്റിങ്ങൽ : ഇടയ്ക്കോട് എൽ.പി.എസിൽ മത്സ്യക്കൃഷി. പ്രീസ്കൂൾ പഠനഇടങ്ങളുടെ ഭാഗമായി നിർമ്മിച്ച ജലാശയത്തിൽ മത്സ്യകൃഷി ക്കുകൂടി അവസരമൊരുക്കിയിരിക്കുകയാണ് ഗവ. എൽ.പി.എസ് ഇടയ്ക്കോട്. പുറംകളിയിടം, ഹരിത ഇടം എന്നിവയുടെ സംഘാടനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ജലാശയമാണ് മത്സ്യകൃഷിക്കു കൂടി ഉപയോഗിക്കു ന്നത്. ശുദ്ധജല മത്സ്യമായ അഞ്ഞൂറ് വരാൽ കുഞ്ഞുങ്ങളെയാണ് ഇവിടെ വളർത്തുന്നത്. സ്കൂൾ വികസന സമിതി ചെയർമാൻ വി.ആർ സാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്കൂളിലെ അധ്യാപക അനധ്യാപക ജീവന ക്കാരും എസ്. എം സി , പി ടി എ, എസ്.ഡി.സി അംഗങ്ങളും, രക്ഷിതാക്കളും, കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.




