
കല്ലമ്പലം: ഇരുചക്ര വാഹനത്തിൽ ആന്ധ്രയിൽ നിന്ന് കടത്തി ക്കൊണ്ടു വന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി. തിരുവനന്തപുരം ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ ബേബി ലാൻഡിൽ അരുൺ പ്രശാന്ത് (42) ആണ് പത്തു കിലോയിലധികം കഞ്ചാവ് ശേഖരവുമായി ഡാൻസാഫ് സംഘത്തിൻറെ പിടിയിലായത്.

ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുര ത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം വച്ച് ഞായറാഴ്ച രാവിലെ ഡാൻസാഫ് സംഘം പിടികൂടുക യായിരുന്നു. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ വാഹനത്തിൽ പിന്തുടർന്നെത്തിയ പോലീസ് സംഘം കല്ലമ്പലത്ത് തട്ടുപാലത്തിന് സമീപത്ത് പ്രതിയുടെ വാഹനത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ച് അതിസാഹസികമായാണ് പിടികൂടിയത്.
വിശാഖപട്ടണത്ത് മയക്കുമരുന്ന് കേസിൽപ്പെട്ട് അരുൺ പ്രശാന്ത് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു. തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവുമായി പിടിയിലായ കേസിൽ 60 ദിവസം ജയിലിൽ കിടന്ന ഇയാൾ ജാമ്യ ത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും ആന്ധ്ര യിൽ നിന്നും കടത്തിക്കൊണ്ടു വന്ന പത്തു കിലോയിലധികം കഞ്ചാവ് ശേഖരവുമായി പിടിയിലായത്.

ഓപ്പറേഷൻ ഡീ-ഹണ്ടിന്റെ ഭാഗമായി നടത്തി വരുന്ന കർശന പരിശോധനയിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ IPS ൻ്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘം പ്രതിയെ പിടികൂടി യത്. അയിരൂർ എസ് എച്ച ഓ ശ്യം , കല്ലമ്പലം എസ് എച്ച ഓ പ്രൈജു എന്നിവരുടെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തി.
നർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപിന്റെ നിർദ്ദേശാനുസ രണം ഡാൻസാഫ് എസ്.ഐ മാരായ റസ്സൽ രാജ്, സാഹിൽ , ബിജുകുമാർ, പ്രേമൻ, ASI മാരായ ദിലീപ്, രാജീവ് എസ് സി പി ഓ മാരായ അരുൺ അനൂപ്, വിനീഷ് , അനീഷ്, ദിനോർ,റിയാസ് , സി പി ഒ മാരായ അരുൺ, സുനിൽരാജ് എന്നിവരടങ്ങിയ തിരുവനന്ത പുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ കല്ലമ്പലം പോലീസിന് കൈമാറുകയും തുടർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച കോടതിയിൽ ഹാജരാ ക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

