
തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആറ്റിങ്ങൽ പോലീസും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് 15.45 മണിക്ക് ആറ്റിങ്ങൽ ഗവ.. കോളേജിന് സമീപം വച്ചു പെരുമാതുറ പുതുക്കുറിച്ചി സാജിത മൻസ്സിൽ താമസം മുഹമ്മദ് ഖനി മകൻ 29 വയസുള്ള സനൽ, തിരുവനന്തപുരം പട്ടം കൊട്ടാര കുളത്തിങ്കര വീട്ടിൽ മനോഹരൻ മകൻ 30 വയസുള്ള അനു എന്നിവരെ 650 ഗ്രാമോളം കഞ്ചാവ് 3 ഗ്രാമോളം എംഡിഎംഎ, ഒരു എയർ ഗൺ, 6000 രൂപ കെഎൽ 21 ജി 2525 മാരുതി സിഫ്റ്റ് കാർ എന്നിവയോടൊപ്പം കസ്റ്റഡിയിൽ എടുത്തിട്ടുള്ളതും പോലീസ് മേൽനടപടി സ്വീകരിച്ചു വരുന്നു.

തിരുവനന്തപുരം റൂറൽ എസ്പി പി കെ മധുവിന്റെ നേത്യത്വത്തിൽ നാർക്കോട്ടിക് ഡി വൈ എസ് പി അനിൽകുമാർ ആറ്റിങ്ങൽ ഡി വൈ എസ് പി സി എസ് ഹരി, ആറ്റിങ്ങൽ സി ഐ രാജേഷ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. നിയമ സഭാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്