

ബംഗളുരു: കമാന്‍ഡേഴ്സ് കോണ്‍ക്ലേവിന്റെ ഭാഗമായി എച്ച്.ക്യു ട്രെയിനിംഗ് കമാന്‍ഡ് സംഘടിപ്പിച്ചു. പരിശീലന രീതികളെ ഭാവി ആവശ്യങ്ങള്‍ മുന്നില്‍കണ്ട് റോഡ് മാപ്പ് രൂപപ്പെടുത്തുന്നതിനാണ് ഇന്ന് നടന്ന കമാന്‍ഡേഴ്സ് കോണ്‍ക്ലേവിനോടനുബന്ധിച്ച് എച്ച്.ക്യു ട്രെയിനിംഗ് കമാന്‍ഡ് സംഘടിപ്പിച്ചത്. പരിശീലന കമാന്‍ഡിന്റെ കീഴിലുള്ള വിവിധ പരിശീലന സ്ഥാപനങ്ങളുടെ കമാന്‍ഡര്‍മാര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഇന്ത്യന്‍ എയര്‍ഫോഴ്സി(ഐ.എ.എഫ്)ലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ടി.സി എയര്‍ മാര്‍ഷല്‍ ആര്.രതീഷ് കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിച്ചു.


കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന കോണ്‍ഫറന്‍സില്‍ ഐ.എ.എഫിന്റെ പരിശീലന രീതികളെ ഭാവി തലമുറയുടെ ആവശ്യങ്ങളുമായി സമന്വയിപ്പിക്കുന്ന സാങ്കേതികതയിലൂന്നിയ വീക്ഷണവുമായി കൂട്ടിയിണക്കുന്ന പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പരിശീലനം, പരിപാലനം, ഭരണപരമായ വശങ്ങള് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വെല്ലുവിളികളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഐ..െഎഫിന്റെ പ്രവര്‍ത്തന ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലന രീതികളില്‍ നൂതനവും സാങ്കേതിക-ചായ്വുള്ളതുമായ മാനസികാവസ്ഥയുമായി മുന്നോട്ട് വരാന്‍ കമാന്‍ഡര്‍മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.





