
അറസ്റ്റിലായ സൗമ്യ

തിരുവനന്തപുരം: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപാറ സ്വദേശി സൗമ്യയെ(32) സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകള്‍ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
നൂറിലധികം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് അക്കൗണ്ടുകള്‍ വഴി ഒരു യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയിലെ അന്വേഷണം ഈ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയതാണ് വഴിത്തിരിവായത്. മുന്‍ സുഹൃത്തിന്റെ ദാമ്ബത്യ ജീവിതം തകര്‍ക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്.
സുഹൃത്തിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാന്‍ യുവാക്കളെ ഹണിട്രാപ്പ് കെണിയില്‍പ്പെടുത്തി. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റില്‍ നഗ്നദൃശ്യങ്ങള്‍ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്ബരുമടക്കം വാങ്ങും. യുവാക്കളുടെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈല്‍ നമ്ബരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്. അന്വേഷണം യുവാക്കളിലേക്ക് മാത്രം ഒതുങ്ങുമെന്നായിരുന്നു എഡിറ്റിംഗ് വിദഗ്ദ്ധയായ സൗമ്യ കണക്കൂട്ടിയത്.
ഇവരെ വ്യാജ അക്കൗണ്ടുകളുണ്ടാക്കാന്‍ സഹായിച്ച ഇടുക്കി കട്ടപ്പന സ്വദേശി നെബിന്‍ (24) ജോസഫിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് സൗമ്യയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ പൊലീസിന് ലഭിച്ചത്. സൈബര്‍ ഡി.വൈ.എസ്.പി ശ്യാം ലാല്‍, ഇന്‍സ്‌പെക്ടര്‍ സിജു കെ.എല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം.