

വർക്കല : വർക്കല വിളബ്ഭാഗം തെങ്ങുവിളവീട്ടിൽ അനില (54) യാണ് ചികിത്സയിലിരിക്കെ മരിച്ചത് . ബുധനാഴ്ച രാവിലെ 9.15 നായിരുന്നു അപകടം. വിളബ്ഭാഗം ഷാപ്പുമുക്കിൽ നിന്ന് വലയൻ്റെകുഴി ഭാഗത്തേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് പിൻസീറ്റിൽ ഇരുന്ന് അനില റോഡിലേക്ക് തെറിച്ചു വീണാണ് അപകടം. റോഡിൽ നിർമ്മിച്ചി രുന്ന ഹംബിൽ കയറിയ ബുള്ളറ്റ് നിയന്ത്രണം വിടുകയും, പിന്നിൽ ഇരുന്ന അനില റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുതരാവസ്ഥയിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനിലയുടെ മകളുടെ ഭർത്താവ് ശ്രീജു ആയിരുന്നു വാഹനമോടി ച്ചിരുന്നത് . സംഭവത്തിൽ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണപ്പെട്ട അനില ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരിയാണ്. ഭർത്താവ്: ഗിരീഷ്, മക്കൾ: രേഷ്മ,ശ്രീലക്ഷ്മി, മരുമക്കൾ: ശ്രീജു, വിജിൻ.


