
വർക്കല: നഗരമധ്യത്തിലുള്ള പോലീസ് സ്റ്റേഷന്റെ മുൻവശത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി പ്രവർത്തനരഹിതമായതിനെ തുടർന്ന് പ്രദേശം രാത്രിയിൽ ഇരുട്ടിലാഴ്ന്നിരിക്കുകയാണ്. വർക്കല മൈതാനം ജംഗ്ഷനു സമീപം സ്ഥിതിചെയ്യുന്ന ഈ ഭാഗം നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രങ്ങളിലൊന്നായതിനാൽ നിരവധി യാത്രക്കാരും നാട്ടുകാരും പ്രതിദിനം ഇവിടെ എത്തുന്നുണ്ട്.

പോലീസ് സ്റ്റേഷന്റെ മുൻവശത്തായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രിസമയങ്ങളിൽ സ്ത്രീകൾ, കുട്ടികൾ, വയോധികർ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകൾക്കായി ആളുകൾ ഏറെ നേരം ഇവിടെ കാത്തുനിൽക്കേണ്ടി വരുന്നതിനിടെ പ്രദേശമാകെ ഇരുട്ടിലാകുന്നത് സുരക്ഷാ ആശങ്കക്കും കാരണമാകുന്നുണ്ട്.സമീപകാലത്താണ് വർക്കല എംഎൽഎ അഡ്വ. വി. ജോയി മുൻകൈയെടുത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നഗരത്തിന്റെ സുരക്ഷയും രാത്രികാല യാത്രാസൗകര്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലൈറ്റ് സ്ഥാപിച്ചതെങ്കിലും, ഏതാനും ദിവസങ്ങളായി ലൈറ്റ് പ്രവർത്തനരഹിതമായിരിക്കുകയാണ്.
ഇതോടെ പൊതുജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ലൈറ്റിന്റെ അറ്റകുറ്റപ്പണികളിൽ കെഎസ്ഇബി അധികൃതർ അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. വർക്കല നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായിട്ടും പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിക്കാത്തത് ജനങ്ങളിൽ അതൃപ്തി വർധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.രാത്രികാലങ്ങളിൽ പോലീസ് സ്റ്റേഷനു മുൻവശം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഇരുട്ട് നിറയുന്നത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …