

വർക്കല: ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്നിട്ടും ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഷെരീഫാ മോൾക്ക് തുടർന്നുള്ള പഠനത്തിനായി വാർഡ് കൗൺസിലർ റുബീനയുടെ സാന്നിധ്യത്തിൽ എം.എൽ.എ.ജോയി മൊബൈൽ ഫോൺ നൽകി. ചടങ്ങിൽ സി.പി.ഐ. വർക്കല മേഖല സൗത്ത് ലോക്കൽ സെക്രട്ടറി സിജോ സത്യൻ, വള്ളക്കടവ് ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ സലാം, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആയ സുനിൽ മർഹബ, ഹാരീസ്,അബ്ദുൽ റഹീം, ഷാഫി, ഷൈജു, ഹിഷാം ബഷീർ, മനീഷ്,ഷെഫി,സജന, വർക്കല ഡി.വൈ എഫ് ഐ സൗത്ത് മേഖല പ്രസിഡന്റ് അനസ്, സൈഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.