Breaking News

കനത്ത മഴ; വർക്കലയിൽ രണ്ട് വീടുകളുടെ അടുക്കള ഭാഗം തകർന്നു

സുഭദ്രയുടെ വീടിൻറെ അടുക്കളഭാഗത്തിൻ്റെ അടിസ്ഥാനഭാഗം തകർന്നു വീണ നിലയിൽ

വർക്കല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വർക്കല ശിവഗിരി പന്തുകളം റോഡരുകിൽ രണ്ട് വീടുകളുടെ അടുക്കള ഭാഗം ഭാഗികമായി തകർന്നു. കുന്നുംപുറത്ത് വീട്ടിൽ സുഭദ്രയുടെയും സുധർമന്റെയും വീടുകളാണ് കനത്തമഴയിൽ ഭാഗീകമായി തകർന്നത്.

സുധർമന്റെ വീടിൻറെ അടുക്കള ഭാഗം തകർന്ന നിലയിൽ

സുഭദ്രയുടെ വീട്ടിൽ അടുക്കള ഭാഗത്തിന്റെ അടിസ്ഥാനം ഇളകി കെട്ടിടഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. നിലവിൽ വീടിന്റെ അവസ്ഥ അതീവ അപകടകരമാണെന്നും ഏത് നിമിഷവും കൂടുതൽ ഭാഗങ്ങൾ തകർന്നുവീഴാൻ സാധ്യതയുണ്ടെന്നും വീട്ടുകാർ ആശങ്കപ്പെടുന്നു.സമീപത്തെ സുധർമന്റെ വീട്ടിലും അടുക്കള ഭാഗത്തെ ചുവരിന്റെ ഒരു ഭാഗം ഇടിഞ്ഞു. മഴയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി കറുത്ത ടാർപ്പ ഉപയോഗിച്ച് താൽക്കാലികമായി മറച്ചിരിക്കുകയാണ്. അടുക്കളയ്ക്കുള്ളിൽ അടുപ്പിന് മുകളിലായി മേൽക്കൂരയിലെ ഓടുകൾ ഇളകിവീണ് കിടക്കുകയാണ്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഈ രണ്ട് കുടുംബങ്ങളും ദുരിതത്തിലായിരിക്കുകയാണ്. മഴക്കെടുതിയിൽ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായതിനാൽ അടിയന്തര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം .സംഭവത്തെ തുടർന്ന് വാർഡ് മെമ്പർ മേരി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവർ മുൻകൈയെടുത്ത് കുടുംബങ്ങളെ കൊണ്ട് വില്ലേജ് ഓഫീസിൽ പരാതി നൽകുകയും ആവശ്യമായ സഹായനടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *