Breaking News

തിരുചതയ ദിനത്തിൽ ഗുരുപ്രസാദ വിതരണം നടത്തി

ആറ്റിങ്ങൽ: എസ്.എൻ.ഡിപി യോഗം ആറ്റിങ്ങൽ യൂണിയന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും തിരുചതയ ദിനത്തിൽ നടത്തിവരുന്ന ഗുരുപ്രസാദ വിതരണം ആറ്റിങ്ങൽ വലിയകുന്നു ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തി.

യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി. ഷാജി, കൗൺസിലർ കെ. സുധീർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഷാജി സി, യൂണിയൻ വനിതാസംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. രാധാമണി, കരിച്ചിയിൽ ശാഖാ സെക്രട്ടറി അനിൽകുമാർ, ആറ്റിങ്ങൽ ടൗൺ ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.

ഈ മാസത്തെ തിരുചതയ ദിന ഗുരുപ്രസാദം ഇടുക്കി ശാന്തരുവി തയ്യിൽ ശങ്കർ മനോജിന്റെ സ്മരണാർത്ഥം മാതാപിതാക്കളായ മനോജും സുജ മനോജും വഴിപാടായി സമർപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *