Breaking News

വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും പരാതി പരിഹാര സെമിനാർ

തിരുവനന്തപുരം: മുൻ സൈനികർക്കും (എക്സ്സർവീസ്മാൻ) അവരുടെ ആശ്രിതർക്കുമായി പരാതി പരിഹാര സംവിധാനങ്ങളെ ക്കുറിച്ച് അവബോധം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (TDLSA) സെമിനാർ സംഘടിപ്പിച്ചു. ജില്ലാ സൈനിക വെൽഫെയർ ഓഫീസും പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനവും സഹകരിച്ച് സിവിൽ-സൈനിക ഫ്യൂഷൻ സംരംഭത്തിന്റെ ഭാഗമായി DLSA അന്നാ ചാണ്ടി മെമ്മോറിയൽ ഹാളിലാണ് പരിപാടി നടന്നത്.

സർവീസിലുള്ളവരും വിരമിച്ചവരുമായ 75-ലധികം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു. നിയമസഹായം, പെൻഷൻ, സേവനാനന്തര ആനുകൂല്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളു മായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചു. നിരവധി കേസുകൾ സ്ഥലത്തുവെച്ചുതന്നെ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും ലഭ്യമായ സൗജന്യ നിയമസഹായ പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകി. സമാനമായ പരാതി പരിഹാര സെഷനുകൾ എല്ലാ മാസവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സർവീസിലുള്ളവർക്കും വിരമിച്ചവർക്കും കുടുംബാംഗങ്ങൾക്കും സേവനം സൗജന്യമാണെന്നും അധികൃതർ വ്യക്തമാക്കി

Related posts

Leave a Reply

Your email address will not be published. Required fields are marked *