
തിരുവനന്തപുരം: ഇന്ധന നികുതി ഇനത്തില്‍ നാല് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിന് 34,000 കോടിയെന്ന് കണക്കുകള്‍. പെട്രോള്‍ നികുതിയിനത്തില്‍ പതിനേഴായിരത്തി എഴുന്നൂറ്റി രണ്ട് കോടി രൂപ ലഭിച്ചപ്പോള്‍ ഡീസല്‍ നികുതിയിനത്തില്‍ പതിനാറായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് കോടി രൂപ ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ക്ഷേമപെന്ഷന് വിതരണത്തിന് ഏര്‍പ്പെടുത്തിയ സെസില്‍നിന്നുള്ള വരുമാനം വെളിപ്പെടുത്താന്‍ ജി.എസ്.ടി വകുപ്പ് തയാറായിട്ടില്ല.
പെട്രോളില്‍ നിന്ന് 2019-20 സാമ്പത്തിക വര്‍ഷം 3555.93 കോടിയും, 2020-21 ല്‍ 3391.92 കോടിയും, 2021-22 ല്‍ 4761.33 കോടിയും 2022-23 ല്‍ 5992.60 കോടിയും നികുതിയിനത്തില്‍ ലഭിച്ചു. ഡീസല്‍ നികുതിയിനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷം 3683.54 കോടിയും, 2020-21 ല്‍ 3175.90 കോടിയും , 2021-22 ല്‍ 4164.60 കോടിയും 2022-23 ല്‍ 5273.85 കോടിയും ലഭിച്ചു. പാചകവാതകത്തിന്റെ നികുതികൂടി ചേര്‍ത്താല്‍ തുക ഇനിയും കുതിച്ചുയരും.
