

വര്‍ക്കല: ശിവഗിരി ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10 നും 11 നുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡോ:നിരഞ്ജന്‍ റ്റി.ജെ, ഡോ:വിഷ്ണു ഉണ്ണിത്താന്‍, ഡോ:അഭിലാഷ് രാമന്‍, ഡോ:രാഹുല്‍ എല്‍.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച മെഡിക്കല്‍ ടീം ക്യാമ്പിന് നേതൃത്വം നല്‍കും.

സ്‌പോര്‍ട്‌സ് ഇന്‍ജുറി, ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ കാല്‍മുട്ടിലെ പാട/ലിഗമെന്റ് തകരാറുകള്‍ (എ.സി.എല്‍, പി.സി.എല്‍, എം.സി.എല്‍), ആംഗിള്‍, ഷോള്‍ഡര്‍ ബലമില്ലായ്മ, തെന്നിപ്പോകല്‍, വിട്ടുമാറാത്ത പുറം വേദന, കൈ വേദന, ഡിസ്‌ക് തകരാറുകള്‍, സ്‌പൈന്‍ സ്റ്റെബിലൈസേഷന്‍ തുടങ്ങിയവയ്ക്കുള്ള ഏറ്റവും മികച്ച ചികിത്സയും പരിചരണവും

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍, സൗജന്യ കണ്‍സള്‍ട്ടേഷന്‍, ലാബ് ഇന്‍വെസ്റ്റിഗേഷന് 15% ഇളവ്,
എക്‌സ് റേ/എം.ആര്‍.ഐ/സി.ടി സ്‌കാന്‍ എന്നിവയില്‍ 50% ഇളവ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. സര്‍ജറി നിര്‍ദേശിക്കുന്നവര്‍ക്ക് പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും. സൗജന്യ രജിസ്‌ട്രേഷനും, കണ്‍സള്‍ട്ടേഷനുമായി വിളിക്കേണ്ട നമ്പര്‍: 9400050200 ,04702601228, 2602249, വാട്‌സ്ആപ്പ്: 8891507920. E-MAIL : ssnmmhospital@gmail.com
