
മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ആദരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ‘അഭിനന്ദന ദിനം’ (Appreciation Day) ആയി ആചരിക്കാൻ നിർദേശം. പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക,
കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് പ്രോത്സാഹനം നൽകുക, പോലീസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.ജില്ലാ, യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ മുൻമാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യ നിർവഹണത്തിലെ സമർപ്പണം തുടങ്ങിയവ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പോലീസ് മേധാവിമാർ ആദരിക്കണം.

പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവരെയും പോലീസിന് വിലപ്പെട്ട സഹായം നൽകിയവരെയും ഉൾപ്പെടെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പൗരന്മാരെയും കണ്ടെത്തി ആദരിക്കണമെന്ന് നിർദേശത്തിലുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ, മെമന്റോകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകും. സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ഇവരെ ആദരിക്കണമെന്നും നിർദേശമുണ്ട്.
എല്ലാ ജില്ലാ പോലീസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ ഏതെങ്കിലും കാരണത്താൽ കഴിയാത്ത സാഹചര്യമുണ്ടായാൽ, അതേ മാസത്തിൽ തന്നെ പരിപാടി മുൻകൂട്ടി സംഘടിപ്പിക്കണം. ഓരോ മാസവും ആദരിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങളും അവർ കാഴ്ചവച്ച മികച്ച പ്രവർത്തനത്തിന്റെ വിശദാംശങ്ങളും ജില്ലാ തലത്തിൽ രേഖപ്പെടുത്തണം.
പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോകളും തുടർന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാന വിഭാഗം എഡിജിപിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …