Breaking News

വർക്കലയിൽ നാല് വീടുകൾ തകർന്നു; കാപ്പിൽ പൊഴി മുറിച്ചു

വർക്കല : ശക്തമായ മഴയിലും കാറ്റിലും വർക്കല താലൂക്കിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. നാലിടത്ത് റോഡിലേക്ക് മരം വീണു. കാപ്പിൽ, ഹരിഹരപുരം ഭാഗത്ത് കായലിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കാപ്പിൽ പൊഴി മുറിച്ചു. വെട്ടൂർ വലയന്റകുഴി കൊച്ചുകോണം വീട്ടിൽ കൃഷ്ണൻകുട്ടി, നാവായിക്കുളം കിഴക്കുംപുറം വാലുവിള വീട്ടിൽ ഗിരിജ, ചെമ്മരുതി തോക്കാട് ലക്ഷംവീട് കോളനിയിൽ സജീവ്, പള്ളിക്കൽ പ്ലാച്ചിവിള ലക്ഷംവീട് കോളനിയിൽ ഓമന എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. ഒന്നാംപാലം, കുരയ്ക്കണ്ണി ഇടറോഡ്, വർക്കല ടെലഫോൺ എക്‌സ്‌ചേഞ്ച് റോഡ്, മുണ്ടയിൽ റോഡ് എന്നിവിടങ്ങളിലാണ് മരം വീണത്. റോഡിന് കുറുകെ വീണ മരങ്ങൾ അഗ്നിരക്ഷാസേന വെട്ടിമാറ്റി. ചൊവ്വാഴ്ച രാവിലെ ഇടവ നടയറ കായലിൽ വെള്ളം ഉയർന്നു. പലയിടത്തും പുരയിടങ്ങളിൽ വെള്ളം കയറുകയും മത്സ്യകൃഷിക്ക് നാശമുണ്ടാകുകയും ചെയ്തു. തുടർന്നാണ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കാപ്പിൽ പൊഴി മുറിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *