Breaking News

മാവില്‍ തുപ്പി റൊട്ടിയുണ്ടാക്കി; പാചകക്കാരന്‍ അറസ്റ്റില്‍, വീഡിയോ

സൊഹൈല്‍ മാവില്‍ തുപ്പിയശേഷം തന്തൂരി റൊട്ടിയുണ്ടാക്കുന്നു. വീഡിയോയില്‍ നിന്ന് എടുത്ത ചിത്രം

മീററ്റ്: മാവില്‍ തുപ്പിയശേഷം തന്തൂരി റൊട്ടിയുണ്ടാക്കിയ പാചകക്കാരന്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിയായ സൊഹൈല്‍ എന്നയാളാണ് അറസ്റ്റിലായത്. മീററ്റിലെ അരോമ ഗാര്‍ഡനില്‍ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു ഇയാള്‍ ഈ പ്രവര്‍ത്തി ചെയ്തത്. ഫെബ്രുവരി 16നായിരുന്നു വിവാഹ ചടങ്ങ്.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരില്‍ ഒരാളാണ് ഇയാളുടെ പ്രവര്‍ത്തി വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മാവ് കുഴച്ച് പരത്തിയതിന് ശേഷം അയാള്‍ റൊട്ടിയില്‍ തുപ്പുകയും പിന്നീട് ആ റൊട്ടി ചുട്ടെടുക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലെ ദൃശ്യം.
ഈ വീഡിയോ വൈറലായതോടെ ഈ പ്രവര്‍ത്തി ചെയ്തയാളെ കണ്ടുപിടിക്കണമെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *