Breaking News

കല്ലമ്പലം വാഹനാപകടം: അഞ്ച് മരണം, വന്‍ ദുരന്തം

കല്ലമ്പലം: തോട്ടയ്ക്കാട് കെ.ടി.സി.ടി ആശുപത്രിക്ക് സമീപം കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ ദുരന്തം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേരും ദാരുണമായി മരണമടഞ്ഞു. കൊല്ലം ചിറക്കര സ്വദേശികളായ സൂര്യ ഉദയകുമാര്‍, രാജീവ്, വിഷ്ണു, അരുണ്‍, സുധീഷ് എന്നിവരാണ് മരിച്ചത്.
മരിച്ച അഞ്ച് പേരും കൊല്ലം ചിറക്കര സ്റ്റുഡിയോയിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരുഭാഗത്ത് തീപിടിച്ചു. അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. സുധീഷ്, സൂര്യ ഉദയകുമാര്‍ എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും രാജീവ്, വിഷ്ണു, അരുണ്‍ എന്നിവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ് ഉള്ളത്. പ്രസ് സ്റ്റിക്കര്‍ പതിച്ച KL 02 B K 9702 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പെട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *