Breaking News

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കല്ലമ്പലം : വീടിന്റെ മുറിക്കുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ രണ്ടര വയസ്സുകാരിയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. കല്ലമ്പലം മോഹനം വീട്ടിൽ അദ്വികയാണ് വീട്ടിലെ രണ്ടാം നിലയിലെ മുറിക്കുള്ളിൽ കുടുങ്ങിയത്.

വീട്ടിലെ മുറിക്കുള്ളിൽ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ അകത്ത് നിന്ന് വാതിൽ ലോക്ക് ചെയ്തത്. തുടർന്ന് വാതിൽ തുറക്കാൻ കഴിയാതിരുന്നതോടെ കുട്ടി മുറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവ് കല്ലമ്പലം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സുരക്ഷിതമായി ഡോർ ലോക്ക് പൊളിച്ച് കുട്ടിയെ പുറത്തേക്ക് എത്തിച്ചു. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *