

ആറ്റിങ്ങൽ: രാജ്യത്ത് ജനാധിപത്യത്തെയും വ്യക്തിസ്വാതന്ത്ര്യ ത്തെയും പൂർണമായും നിഷേധിച്ചുകൊണ്ട് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആചരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്ക പ്പെട്ടവരും ഉഗ്രപീഡനങ്ങൾ അനുഭവിച്ചവരുമായ പീഡിതരെ ആദരിക്കുന്ന ചടങ്ങ് ആറ്റിങ്ങൽ മേഖലയിൽ സംഘടിപ്പിക്കുന്നു.

ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും അടിയന്തരാവസ്ഥ ക്കാലത്ത് രാഷ്ട്രീയ തടവുകാരനുമായ എം. വിജയകുമാർ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ ആർ. രാമു, ആർ. സുഭാഷ്, ആറ്റിങ്ങൽ എംഎൽഎ ഓ.എസ്. അംബിക, ശൈലജ ബീഗം, വി.എ. വിനീഷ്, എം. പ്രദീപ്, അഡ്വ. ജി. സുഗുണൻ തുടങ്ങിയ പ്രമുഖരും പങ്കെടുത്ത് പ്രസംഗിക്കും.

രാജ്യത്തെ ജനാധിപത്യ ചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി രുന്ന അടിയന്തരാവസ്ഥയുടെ കടുത്ത പാഠങ്ങൾ പുതുതലമുറയ്ക്ക് ഓർമപ്പെടുത്താനും, അതിന്റെ ഭീകരതയെക്കുറിച്ചുള്ള ബോധം പ്രചരിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
