

വര്‍ക്കല: വര്‍ക്കല ചിങ്ങം 1 ന് കര്‍ഷക ദിനം ആചരിച്ചു. ഇടവ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കര്‍ഷക ദിനം ആചരിച്ചത്. കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷനായിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.എസ്.കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹര്‍ഷാദ് സാബു, ബിന്ദു.സി, വി.സതീശന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ സോണിയ.വി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ നൂര്‍ നിസ, ഇടവ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ.ശശാങ്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മാതൃക കര്‍ഷകരെ ആദരിച്ചു. കാര്‍ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വാര്‍ഡ് തല കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പുതിയ കൃഷിയിടങ്ങളില്‍ കൃഷി ആരംഭിക്കുകയും ചെയ്തു.
