

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ചിങ്ങം 1 ന് കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ തുളസീധരന്‍പ്പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ പ്രമോദ്.ജി സ്വാഗതം ആശംസിച്ചു.

നഗരസഭയില്‍ വച്ച് നടന്ന ചടങ്ങില്‍ നഗരസഭ പരിധിയിലെ മികച്ച കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും നഗരസഭ ചെയര്‍പേഴ്‌സണ്‍ പൊന്നാടയും, സര്‍ട്ടിഫിക്കറ്റും, ക്യാഷ് പ്രൈസും നല്‍കി ആദരിച്ചു. നഗരസഭാ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷീജ.എസ്, എ.ആര്‍ നജാം, അവനവഞ്ചേരി രാജു, ഗിരിജ ടീച്ചര്‍, കൗണ്‍സിലര്‍മാര്‍, കുഴിമുക്ക് എ.എം.ടി.എസ്.സി.ബി പ്രസിഡന്റ് എം.മുരളി, കാര്‍ഷിക വികസനസമിതി അംഗങ്ങളായ കെ.എസ്.ബാബു, രാധാകൃഷ്ണ കുറുപ്പ്, നസീര്‍ ബാബു, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ എ.റീജ തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കുമാരി സുനിത.ബി കൃതജ്ഞത രേഖപ്പെടുത്തി.

