

ആറ്റിങ്ങൽ: ചെമ്പൂര് ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ പ്രശസ്ത എഴുത്തുകാരുമായി സംവദിച്ചു. വിദ്യാരംഗം ക്ലബ്ബിന്റെയും തണൽ ഓപ്പൺ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ‘എഴുത്തുപുര’ എന്ന പരിപാടിയിലാണ് കുട്ടികൾ എഴുത്തുകാരുമായി നേരിട്ട് സംഭാഷണം നടത്തിയത്.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. എസ്എംസി ചെയർമാൻ പ്രവീൺ ഹരിശ്രീ അധ്യക്ഷനായി. വാർഡ് പ്രതിനിധി ലീലാമ്മ, പി.ടി.എ പ്രസിഡന്റ് എം.ബി. ദിനേശ്, അനിൽ ചന്നൂർ, ഡി.എസ്. മോളി, ശബരി, സാബു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത എഴുത്തുകാരായ സുനിൽ വെഞ്ഞാറമൂട്, മഞ്ജു ഗിരീഷ്, ഊർമിള അഗസ്ത്യ, ആശാദേവി എന്നിവർ കുട്ടികളുമായി സംവദിച്ച് അവരുടെ എഴുത്ത് ജീവിതത്തെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും ആസ്വാദ്യകരമായി പങ്കുവെച്ചു. കുട്ടികൾക്ക് സാംസ്കാരികബോധം വളർത്താൻ ഇത്തരം സംവാദങ്ങൾ സഹായകരമാകുമെന്ന് സംഘാടകർ പറഞ്ഞു.