Breaking News

ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ-പ്രൈമറി സ്കൂളിൽ പ്രവേശനോത്സവം ആവേശമായി

ആറ്റിങ്ങൽ: പുതുവിദ്യാഭ്യാസ വർഷത്തെ വരവേൽക്കാനായി ആറ്റിങ്ങൽ ഗവ. മോഡൽ പ്രീ-പ്രൈമറി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് സ്നേഹപൂർവമായ സ്വീകരണമാണ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുക്കിയത്. അലങ്കരിച്ച ക്ലാസ് മുറികളും വർണപ്പകിട്ടാർന്ന പരിപാടികളും കുട്ടികൾക്ക് പുതിയ അനുഭവമായി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ് അനൂപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആദ്യ വിദ്യാഭ്യാസയാത്ര സന്തോഷകരവും ആത്മവിശ്വാസം പകരുന്നതുമായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡന്റ് എസ്. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ ടീച്ചർ അർച്ചന സ്വാഗതം ആശംസിച്ചു. നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ്, വാർഡ് കൗൺസിലർ പി.എസ് കിരൺ, സ്കൂൾ രക്ഷാധികാരി മാധവൻ നായർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി സ്വീകരണം നൽകി.

തുടർന്ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികളിൽ പഠനോത്സാഹം വളർത്തുന്നതിനും സ്കൂളുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്നതിനുമായി വിവിധ സൗഹൃദ-വിനോദ പരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും മിഠായി വിതരണവും പായസ വിതരണവും നടത്തി.
പരിപാടിയുടെ അവസാനം പി.ടി.എ വൈസ് പ്രസിഡന്റ് ബിനു നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *