Breaking News

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “പ്രകൃതിയോടൊപ്പം, നല്ല കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടി സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ അഡ്വ. വി. ജോയി മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടിയ അഡ്വ. വി. ജോയി, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന വികസന കാഴ്ചപ്പാടാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പറഞ്ഞു. വരുംതലമുറയ്ക്ക് ശുദ്ധമായ പരിസ്ഥിതിയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്നതിനായി വൃക്ഷസംരക്ഷണവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ജനകീയ പ്രസ്ഥാനമായി വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മാവിൻതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും ഹരിത സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചതായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.പ്രകൃതിയെ സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തുന്നതായിരുന്നു തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *