
വർക്കല: അരിവാളം ബീച്ചിൽ ഏകദേശം അഞ്ച് അടി നീളമുള്ള ഡോൾഫിനെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കുശേഷമാണ് തീരത്ത് ഡോൾഫിൻ ചത്ത നിലയിൽ കണ്ടെത്തിയത്.ആദ്യം ഇത് സ്രാവാണെന്ന് പ്രദേശവാസികൾ തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് ഡോൾഫിനാണെന്ന് വ്യക്തമായത്.

വിവരമറിഞ്ഞ് വൈകുന്നേരം 6.30 ഓടെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും , വെട്ടൂർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ ഡോൾഫിൻ ജീവനില്ലാത്തതാണെന്ന് സ്ഥിരീകരിച്ചു.ഡോൾഫിൻ എങ്ങനെ ചത്തതെന്ന കാര്യം സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തത വരൂ എന്ന് അധികൃതർ അറിയിച്ചു.സംഭവം കൗതുകത്തോടെ കാണാൻ നിരവധി നാട്ടുകാർ ബീച്ചിൽ എത്തിച്ചേർന്നു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …