Breaking News

വര്‍ക്കലയില്‍ ദളിത് യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ ദളിത് യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു. ചതയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരം അഴിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം. വര്‍ക്കല തച്ചോട് മോഹിനി വിലാസത്തില്‍ മോന്‍കുട്ടന്‍(36) ആണ് മരിച്ചത്. ശ്രീനാരായണ ഗുരുകുലത്തിന് എതിര്‍വശത്തുള്ള നെല്ലിമരത്തില്‍ നിന്നും ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ 12 അടി പൊക്കത്തില്‍ നിന്നും താഴേക്ക് ഇന്റര്‍ലോക്ക് പതിച്ച തറയില്‍ വീഴുകയായിരുന്നു.

തലയിടിച്ചു വീണ് ഗുരുതരമയി പരിക്കേറ്റ മോന്‍കുട്ടനെ ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് 11 മണിയോടു കൂടിയായിരുന്നു സംഭവം. മരണപ്പെട്ട മോന്‍കുട്ടന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യ: ബിന്ദു, മക്കള്‍: മോനിഷ മീനാക്ഷി.

Related posts

Leave a Reply

Your email address will not be published. Required fields are marked *