Breaking News

17 ഇടത്ത് ജയിക്കും; തുടര്‍ ഭരണം ഉണ്ടാകും: സി.പി.ഐ

തിരുവനന്തപുരം: പാര്‍ട്ടി 17 സീറ്റുകളില്‍ ജയിക്കുമെന്നും തുടര്‍ഭരണം ഉണ്ടാവുമെന്നും വിലയിരുത്തി സി.പി.ഐ. 80ല്‍ കൂടുതല്‍ സീറ്റുകള്‍ നേടിയാവും എല്‍.ഡി.എഫ് തുടര്‍ ഭരണത്തിലേറുകയെന്നും ഇന്ന് ചേര്‍ന്ന സി.പി.ഐ എക്‌സിക്യുട്ടീവ് യോഗം വിലയിരുത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന എക്‌സിക്യുട്ടീവില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളിലെയും സാഹചര്യം യോഗത്തില്‍ വിലയിരുത്തി.
ഓരോ ജില്ലയിലെയും ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തലുകള്‍ പരിശോധിച്ചതില്‍നിന്നാണ് എണ്‍പതിലധികം സീറ്റുകളില്‍ വിജയിക്കുമെന്ന വിലയിരുത്തലുണ്ടായത്. അതേസമയം, ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത തോല്‍വയും പാര്‍ട്ടി മുന്നില്‍കാണുന്നുണ്ട്. കഴിഞ്ഞ തവണ വി.എസ്.സുനില്‍കുമാര്‍ ജയിച്ച തൃശൂര്‍ ഇത്തവണ കൈവിട്ടേക്കാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. മലപ്പുറത്തെ തിരൂരങ്ങാടിയില്‍ സി.പി.ഐ അട്ടിമറി വിജയം നേടുമെന്നും എക്സിക്യൂട്ടീവ് വിലയിരുത്തുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *