
കിളിമാനൂർ: സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.രാജൻ ഉദ്ഘാടനം ചെയ്തു. ബി.എസ് റജി, എൽ.ബിന്ദു, എൻ.ദിനേശൻ നായർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് വി.സോമരാജ കുറുപ്പ് പതാക ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. സരിഗ സി.എസ് രക്തസാക്ഷി പ്രമേയവും എൻ.ബദറുദ്ദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ ജി.ചന്ദ്രബാബു സ്വാഗതം പറഞ്ഞു.ലോക്കൽ കമ്മിറ്റി സെക്രട്ടറി ധനപാലൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ,മണ്ഡലം സെക്രട്ടറി എ.എം റാഫി,സെക്രട്ടറിയേറ്റംഗങ്ങളായ വി. സോമരാജ കുറുപ്പ്, ജി.എൽ അജീഷ്,കാരേറ്റ് മുരളി,മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.അനിൽകുമാർ.എസ്.സത്യശീലൻ, കെ.വാസുദേവ കുറുപ്പ്, ബി.എസ് സജി കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള, പ്രസിഡന്റ് ജി.ശിശുപാലൻ, മഹിളാസംഘം മണ്ഡലം സെക്രട്ടറി ആർ.ഗംഗ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.എം.ഉദയകുമാർ, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.അനീസ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ടി.താഹ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി എസ്.ധനപാലൻ നായരെയും അസിസ്റ്റന്റ് സെക്രട്ടറിയായി എൻ.ദിനേശൻ നായരെയും തിരഞ്ഞെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ …

