Breaking News

ചാമക്കാലയുടെ ഹര്‍ജി തള്ളി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജി കോടതി തള്ളി. വിവാദമായ കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. വി.സി നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ജ്യോതികുമാര്‍ ചാമക്കാല ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമനത്തിന് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തുവെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *