Breaking News

വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും

വര്‍ക്കല: വര്‍ക്കലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നഗരസഭയിലെ 26-ാം വാര്‍ഡിലെ വിദ്യാര്‍ത്ഥികളെയാണ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ആദരിക്കല്‍ ചടങ്ങിനൊപ്പം വാര്‍ഡിലെ മറ്റ് കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. വര്‍ക്കല താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.അനില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ദേവകുമാര്‍, പോലീസ് ഓഫീസര്‍ വിജയകുമാര്‍, വി.കെ.രാജീവ്, ഷിബു എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ആര്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *