
വര്‍ക്കല: ഇലകമണ്‍ ഗ്രാമ പഞ്ചായത്തില്‍ സമഗ്ര നാളീകേര വികസനം പദ്ധതി പ്രകാരം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം ഇലകമണ്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ലേഖ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അനിമോന്‍, ജിഷ, കൃഷി ഓഫീസര്‍ പി.സുബാഷ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അനില്‍കുമാര്‍, കൃഷി ഉദ്യോഗസ്ഥരായ രേഖാലക്ഷ്മി, ആതിര.എ.ആര്‍ എന്നിവര്‍ പങ്കെടുത്തു. കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും എത്തിച്ച ചാവക്കാട് കുറിയ ഇനം തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്തത്. പദ്ധതി പ്രകാരം ഗുണഭോക്തൃ വിഹിതം അടച്ച കര്‍ഷകര്‍ രസീതുമായി കൃഷി ഭവനില്‍ എത്തി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.