Breaking News

ഇടവ ഗവണ്‍മെന്റ് എം.യു.പി.എസിന്റെ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇടവ: വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടവ ഗവണ്‍മെന്റ് എം.യു.പി.എസില്‍ പണിത പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബഹുനില മന്ദിരം നിര്‍മ്മിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വി ജോയി എം.എല്‍.എ സംബന്ധിച്ചു.നൂറുവര്‍ഷത്തിന്റെ നിറവിലേക്ക് എത്തുന്ന ഇടവ ജി.എം.യു.പി.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിലെ ഹൈടെക് കെട്ടിടങ്ങളുടെ രണ്ടാം ഘട്ടവും ഉടന്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 76.40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലിക്, വൈസ് പ്രസിഡന്റ് ശുഭ. ആര്‍.എസ്. കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീര്‍ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത.എസ്. ബാബു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സതീശന്‍, ഹര്‍ഷദ്സാബു, എസ്.എം.സി ചെയര്‍മാന്‍ ആസാദ്, എം പി ടി എ പ്രസിഡന്റ് സിന്ധു, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *