

ആറ്റിങ്ങൽ: ബാലസംഘം വേനൽതുമ്പി ജില്ലാ പരിശീലന ക്യാമ്പ് വിജയകരമായി നടത്തുന്നതിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. കടയ്ക്കാവൂർ വിളയിൽമൂല എസ്.എൻ.ഡി.പി ഹാളിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡൻ്റ് അമൽ ഗിരീഷ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മറ്റിയംഗങ്ങളായ ആർ രാമു, ആർ സുഭാഷ്, എ ഷൈല ജാബീഗം, ഏരിയ സെക്രട്ടറി എം പ്രദീപ്, അഫ്സൽ മുഹമ്മദ്, ആർ രാജു , ഭാഗ്യമുരളി, ബാലസംഘം ഭാരവാഹികളായ ബി.എസ് ദേവിക, ടി ഗോപകുമാർ, ജി എസ് സുനിൽകുമാർ, കെ ജയപാൽ, ഗെയ്റ്റി ഗ്രേറ്റൽ, ശ്രീഷ, പഞ്ചമം സുരേഷ്, ആമിന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ. എം പ്രദീപ് ( ചെയർമാൻ) അഫ്സൽ മുഹമ്മദ് (കൺവീനർ). ഏപ്രിൽ 8 മുതൽ 13 വരെ ആറ്റിങ്ങൽ ഏരിയായിലെ കടയ്ക്കാവൂരിലാണ് ക്യാമ്പ് നടക്കുക.


