Breaking News

എസ്.എന്‍ മെഡിക്കല്‍ മിഷനില്‍ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

വര്‍ക്കല: ജൂലൈ 1 ഡോക്ടര്‍സ് ദിനാചരണത്തിനോട് അനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയും വര്‍ക്കല ബ്ലോക് പഞ്ചായത്തും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മാതൃ-ശിശു സംരക്ഷണ വകുപ്പിന്റെ കീഴില്‍ വര്‍ക്കല ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അംഗന്‍വാടികളില്‍ മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോഷി, ഡോക്ടര്‍ ആര്‍ഷ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

വര്‍ക്കല ബ്ലോക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വര്‍ധിച്ചുവരുന്ന വിവിധ തരത്തിലുള്ള പനി ജീവിതശൈലി രോഗങ്ങള്‍ എന്നിവ തടയുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ബിനോയ് നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും ശിവഗിരി ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേയും ഡോക്ടര്‍മാരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സ്മിത സുന്ദരേശന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഒറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന, വെട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.എസ്.പ്രദീപ്, സുനിത ബാബു, ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ഷാജി, ഡയറക്ടര്‍ ഡോ.നിഷാദ്.എസ്.കെ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത്.ജെ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ.സതീശന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *