Breaking News

സിസിഒഎ(CCOA) ആറ്റിങ്ങൽ മേഖലാ യൂണിറ്റ് യോഗം നടന്നു

ആറ്റിങ്ങൽ : സിസിഒഎ(CCOA) ആറ്റിങ്ങൽ മേഖലാ യൂണിറ്റ് യോഗം ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്നു.ആറ്റിങ്ങൽ ആർ.ടി.ഒ ബിജുമോൻ ,എംവിഐ പ്രവീൺ, സിസിഒഎ സംസ്ഥാന സെക്രട്ടറി പ്രശാന്തൻ ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സൂര്യ ബിജു, ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് സഞ്ജു ,സെക്രട്ടറി കൈപ്പള്ളി സഫൽ ഖജാൻജി മഠത്തിൽ ഷാൻ മറ്റു സിസിഒഎ അംഗങ്ങളായ ബസുടമകളും പങ്കെടുത്തു.തമിഴ്‌നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ സാമ്പത്തിക നഷ്ടമുണ്ടായ ശ്രീരാജിന് ഒരു കൈതാങ്ങു പദ്ധതിപ്രകാരം അംഗങ്ങൾ പിരിച്ചുനൽകിയ തുക ആറ്റിങ്ങൽ അർടിഒ ബിജുമോൻ കൈമാറി.രണ്ടു വർഷക്കാലമായി മഹാമാരിയിൽ വിറങ്ങലിച്ചു നിശബ്‌ദമായ കോൺട്രാക്ട് കാരിയേജ് പ്രസ്ഥാനത്തെ നിലനിർത്താൻ സിസിഒഎ യുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു വാടക ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനും അംഗങ്ങൾ ഒരുമയോടെ തീരുമാനമെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർI പ്രവീൺ പുതിയ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സ് എടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *