Breaking News

വർക്കലയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാർഡ്രൈവർ അറസ്റ്റിൽ

വർക്കല: ചാവർകോട് ജംഗ്ഷന് സമീപം ദമ്പതികളും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിങ്ങമ്മല ഇടിഞ്ചറ ശാലോം ഹൗസിൽ മഞ്ജു (33) ആണ് ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം നടന്നത്. ഭർത്താവ് റിബിൻജോസും, മഞ്ജുവും രണ്ട് മക്കളായ ആരോണും ആരാധ്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ മഞ്ജുവിനെ ആദ്യം സമീപത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിൽ റിബിൻ ജോസിന് നട്ടെല്ലിന് പരിക്കേറ്റതായും ചതവേറ്റതായും പോലീസ് അറിയിച്ചു. മകൻ ആരോണിന് കൈയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. മകൾ ആരാധ്യയുടെ വലതുകൈക്ക് പൊട്ടലും മുറിവും സംഭവിച്ചിട്ടുണ്ട്.

അപകടത്തിന് കാരണമായ കാറും ഡ്രൈവറെയും അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ കാർ അമിതവേഗത്തിൽ കൊണ്ടിടിച്ച് യുവതിയുടെ മരണത്തിനിടക്കിയ സംഭവത്തിൽ പള്ളിക്കൽ കപ്പാംവിള ഞാറയിൽകോണത്ത് മോഹനവിലാസത്തിൽ രാംദാസ് (32) നെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *