Breaking News

വർക്കല ഇടവയിൽ വയോധികയെ ഇടിച്ചിട്ട് കാർ നിർത്താതെ കടന്നുകളഞ്ഞു; 78കാരിക്ക് ഗുരുതര പരിക്ക്

സി.സി.ടി.വി ദൃശ്യങ്ങളിൽ കാർ തിരിച്ചറിഞ്ഞു; വാഹനത്തിനും യാത്രക്കാർക്കുമായി അയിരൂർ പോലീസിന്റെ തിരച്ചിൽ

വർക്കല: ഇടവയിൽ കാൽനടയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ നിർത്താതെ കടന്നുകളഞ്ഞു. ഇടവ ശ്രീയേറ്റ് എ.കെ.ജി നഗറിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ ഇടവ മാന്തറ സ്വദേശിനി സൈബുനീസ (78)യ്ക്ക് പരിക്കേറ്റു.

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സൈബുനീസയെ കാർ തട്ടി തെറിപ്പിക്കുകയായിരുന്നു.അപകടത്തെത്തുടർന്ന് ബോധരഹിതയായി റോഡിൽ കിടന്ന ഇവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സിടി സ്‌കാനിംഗിൽ ആന്തരിക രക്തസ്രാവമുണ്ടായത് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

സംഭവത്തിനുശേഷം കാർ നിർത്താതെ കടന്നുകളഞ്ഞതിനെ തുടർന്ന് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചത്. KL 02 BU 7084 നമ്പറിലുള്ള കാറാണ് സൈബുനീസയെ ഇടിച്ചതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായത്.

അപകടത്തിനുശേഷം നിർത്താതെ പോയ വാഹനവും, അതിലുണ്ടായിരുന്നവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അയിരൂർ പോലീസ് .

Related posts

Leave a Reply

Your email address will not be published. Required fields are marked *