

ആറ്റിങ്ങല്‍: സമഗ്ര ശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ഭിന്നശേഷി കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണി മുതല്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു ക്യാമ്പ്. പി.എം.ആര്(ഓര്‍ത്തോ)ഇ.എന്‍.റ്റി വിഭാഗങ്ങളിലായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ആറ്റിങ്ങല്‍ ബി.ആര്.സി പരിധിയില്‍ വരുന്ന പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങളും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.കുമാരി നിര്‍വഹിച്ചു. ക്യാമ്പില്‍ പി.എം.ആര് വിഭാഗത്തില്‍ നാല്പത്തൊന്പതും ഇ.എന്‍.ടി വിഭാഗത്തില്‍ മുപ്പതും കുട്ടികള്‍ പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്മാന് ജി.തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആറ്റിങ്ങല്‍ ബി.ആര്.സി. ബി.പി.സി.ഇന്‍ ചാര്‍ജ് ബിനു സ്വാഗതം പറഞ്ഞു. ക്യാമ്പിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സമഗ്ര ശിക്ഷ കേരള തിരുവനന്തപുരം ഡി.പി.ഒ ബി.ശ്രീകുമാരന്‍ അവതരിപ്പിച്ചു.

ആറ്റിങ്ങല്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ്യ സുധീര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗിരിജ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.നജാം, വാര്‍ഡ് കൗണ്‍സിലര്‍ താഹിര്‍, ആറ്റിങ്ങല്‍ എ.ഇ.ഒ ഇ.വിജയകുമാരന്‍ നമ്പൂതിരി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രീത സോമന്, കണിയാപുരം ബി.പി.സി ഡോ. ഉണ്ണികൃഷ്ണന്, ആറ്റിങ്ങല്‍ സി.ആര്.സി.സി സീന.എസ്.എം, രവീന്ദ്രന് നായര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
