Breaking News

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്ക് ‘ശ്രീ ജനാർദനസ്വാമിയും പിതൃതർപ്പണവും’ ഗ്രന്ഥം സമ്മാനിച്ചു

വർക്കല: എഴുത്തുകാരനും, ചരിത്രകാരനുമായ വർക്കല ഗോപാലകൃഷ്ണൻ രചിച്ച ‘ശ്രീ ജനാർദനസ്വാമിയും പിതൃതർപ്പണവും’ എന്ന ഗ്രന്ഥം ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്ക് സമ്മാനിച്ചു.

ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥകാരനിൽ നിന്ന് ലൈബ്രേറിയൻ ബദരിനാഥ് പുസ്തകം ഏറ്റുവാങ്ങി. വർക്കല ശ്രീ ജനാർദനസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രം, വിശ്വാസങ്ങൾ, പിതൃതർപ്പണത്തിന്റെ ആചാരങ്ങളും പ്രാധാന്യവും പ്രതിപാദിക്കുന്നതാണ് ഗ്രന്ഥം.

പ്രാദേശിക ചരിത്രവും സാംസ്കാരിക പൈതൃകവും രേഖപ്പെടുത്തുന്ന ഇത്തരം ഗ്രന്ഥങ്ങൾ ലൈബ്രറി ശേഖരത്തിന് മുതൽക്കൂട്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *