
ആറ്റിങ്ങൽ: കാണാതായ യുവാവിന്റെ മൃതദേഹം സ്വന്തം വീടിന്റെ കിണറ്റിനുള്ളിൽ കണ്ടെത്തി. കോരാണി അണ്ടൂർ ഗവ. എൽ.പി.എസ്.യ്ക്ക് സമീപം താമസിക്കുന്ന 45 വയസുള്ള ബിജുവാണ് മരിച്ചത്.
അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്ന ബിജു ഭാര്യയുമായി പിണങ്ങി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഐസ്‌ക്രീം കമ്പനിയിൽ ജോലി ചെയ്തുവരുന്ന ഇയാളെ ചൊവ്വാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തി നിടെയാണ് വീടിന്റെ കിണറ്റിലെ തൊടി പൊട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് കിണറ്റിനുള്ളിൽ എന്തോ വസ്തു ഉണ്ടെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.
ആറ്റിങ്ങൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കിണറ്റിനു ള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രാത്രി ഒൻപതുമണിയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

