Breaking News

ബി.ജെ.പി അഭിനന്ദന സദസ്സ്

കല്ലമ്പലം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി മുതല്‍ ഉന്നത വിദ്യാഭ്യാസ പരീക്ഷകള്‍ ഉള്‍പ്പെടെ മികച്ച വിജയം കൈവരിച്ചവരെ ചെമ്മരുതി ബി.ജെ.പി കമ്മിറ്റി ആദരിച്ചു. ചെമ്മരുതി പഞ്ചായത്തിലെ പ്രാലേയഗിരി, പനയറ വാര്‍ഡുകളിലെ കുട്ടികളെയാണ് ബി.ജെ.പി ചെമ്മരുതി സൗത്ത് ഏര്യ കമ്മിറ്റിയുടെ ആദരവ് അര്‍പ്പിച്ചത്. സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷാന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 253-ാം റാങ്ക് നേടിയ സിബിലു പ്രദീപ്, എം.എസ്.സി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ സ്വാതി, കൊട്ടിയം എന്‍.എസ്.എസ് കോളേജില്‍ ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെക്കന്‍ഡ് ടോപ്പര്‍ പവിത്ര ഷാജി, ഡിഗ്രിക്ക് ശിവഗിരി എസ്.എന്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഭവ്യ കൃഷ്ണ, പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയും മറ്റു നിലയില്‍ മികവുകാട്ടിയ 52 കുട്ടികളേയുമാണ് ആദരിച്ചത്.

ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ വക്കം അജിത്ത്, അഡ്വ.ആര്‍.അനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്‍, മണ്ഡലം പ്രസിഡന്റ് സജി.പി.മുല്ലനല്ലൂര്‍, മണ്ഡലം ഭാരവാഹികളായ പൈവേലികോണം ബിജു, ശശി തച്ചോട്, മടവൂര്‍ സന്തോഷ്, കുന്നത്തുമല രവി, ഗോകുല്‍ സദാശിവന്‍, തോഫല്‍ ശിവരാമന്‍, ശോഭലാല്‍ എന്നിവര്‍ സംസാരിച്ചു. ചാവര്‍കോട് ഹരിലാല്‍, പഞ്ചവടി മോഹനന്‍, സുദേവന്‍ തച്ചോട് എന്നി ഭാരവാഹികളും പഞ്ചായത്ത് മെമ്പര്‍മാരും അനുമോദന യോഗത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *