
വർക്കല: വിവിധ സ്ഥലങ്ങളിൽ വാഹന മോഷണം നടത്തുന്ന സംഘത്തിലെ ഒരാളിനെ പോലീസ് അറസ്റ്റു ചെയ്തു. ഇലകമൺ കരവാരം അനീഷ് ഭവനിൽ അനിയുടെ മകൻ പൊടിയൻ എന്ന് വിളിക്കുന്ന അഭിലാഷ് (29) ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 29 നാണ് അഭിലാഷും സുഹൃത്തും കൂടി ബൈക്ക് മോഷ്ടിക്കുന്നത്. വർക്കല നടയറയിലെ സ്വകാര്യ വാഹന സർവീസ് സെന്ററിന്റെ സമീപത്ത് പാർക്ക് ചെയ്തിരുന്ന മുട്ടപ്പലം സ്വദേശി ബാബുവിന്റെ ബൈക്ക് ആണ് മോഷണം പോയത്. ഉടമസ്ഥന്റെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് സമീപത്തെ CCTV ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിയുന്നത്. പ്രതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബൈക്ക് മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി മോഷണക്കേസുകളിൽ പ്രതി ആണെന്ന് അഭിലാഷ് മൊഴി നൽകുകയും ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ SI സജിത്ത് എസ്സ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വർക്കല ഡി വൈ എസ്.പി.നിയാസ്.പി യുടെ നേതൃത്വത്തിൽ അയിരൂർ CI ശ്രീജേഷ് വി കെ, SI സജിത്ത് എസ്സ്, ASI ഷിർജു , സീനിയർ പോലീസ് ഓഫീസർമാരായ സജീവ്, സുഗുണൻ നായർ , ജയ് മുരുകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ …