Breaking News

കല്ലമ്പലത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കല്ലമ്പലം: തിരുവോണദിനത്തിൽ ചാത്തമ്പറയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചത്തമ്പാറ കുന്നുവാരം സ്വദേശി പനവിളവീട്ടിൽ സൈനുലാബ്ദീന്റെ മകൻ സുബീർ ഖാൻ (40) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുബീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം

ഓട്ടോയിലെ 3 യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ ചാത്തമ്പാറ യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ – ചാത്തമ്പാറ റോഡിൽ ചപ്പാത്ത് മുക്കിലാണ് അപകടം ഉണ്ടായത്. സുബീർ ഖാൻ സഞ്ചരിച്ചിരുന്ന KL -16X 2937 എന്ന ബൈക്കും KL -24D 9032 എന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്

Related posts

Leave a Reply

Your email address will not be published. Required fields are marked *